തിരുവനന്തപുരം: 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയ്ക്ക് (IDSFFK) നാളെ തിരുവനന്തപുരത്ത് തുടക്കമാകും. വൈകുന്നേരം 6 മണിക്ക് കൈരളി തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്കാരിക, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് ഉദ്ഘാടനം നിർവ്വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോണ്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സാംസ്കാരിക വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി അഞ്ജന എം. സ്വാഗതം ആശംസിക്കും.
മേയർ അഡ്വ. വി. വി. രാജേഷ് ഫെസ്റ്റിവല്‍ ബുക്കിന്റെ പ്രകാശനം നിർവ്വഹിക്കും. തിരക്കഥാകൃത്തും നടിയും ഫിക്ഷൻ ജൂറി അംഗവുമായ മൃണ്മയി ലഗൂ ഫെസ്റ്റിവല്‍ ബുക്ക് ഏറ്റുവാങ്ങും.
മേളയുടെ ഡെയ്ലി ബുള്ളറ്റിൻ, നോണ്‍ ഫിക്ഷൻ ജൂറി ചെയർപേഴ്സണ്‍ രുചിര്‍ ജോഷി, സാംസ്കാരിക വകുപ്പ് ഡയറക്ടർ ഇമ്പശേഖർ കെയ്ക്ക് നല്കി പ്രകാശനം ചെയ്യും.
ചലച്ചിത്ര അക്കാദമി പുറത്തിറക്കുന്ന ഫെലോഷിപ്പ് പുസ്തകങ്ങള്‍ സാംസ്കാരിക വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി അഞ്ജന എം, ഫിക്ഷൻ ജൂറി ചെയർപേഴ്സണ്‍ സഞ്ജു സുരേന്ദ്രന് നല്കി പ്രകാശനം നിർവ്വഹിക്കും. ചലച്ചിത്ര അക്കാദമി സെക്രട്ടറി ഇൻ ചാർജ്ജ് സജിത് സി. സി നന്ദി രേഖപ്പെടുത്തും.






