തൃശൂർ: പഴഞ്ഞി അരുവായില്‍ കൂട്ട ആത്മഹത്യാ ശ്രമം. ഭര്‍ത്താവും മകളും മരിച്ചു. ഭാര്യയും മകനും ഗുരുതരാവസ്ഥയില്‍.
അരുവായി പത്തങ്ങാടി റോഡില്‍ സിബി (51) മകള്‍ അലീന (19) എന്നിവരാണ് മരിച്ചത്. ഭാര്യ ബീന, മകന് ആദിത്യന് എന്നിവരെ വിഷം കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഖത്തറില്‍ ജോലി ചെയ്തിരുന്ന സിബി ഇന്നലെ പുലര്‍ച്ചെയാണ് വീട്ടിലെത്തിയത്. ഖത്തറിലെ ജോലി നഷ്ടപ്പെട്ടതാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് കരുതുന്നു. സിബി വിഷം കഴിച്ചതിന് ശേഷം കിണറ്റില്‍ ചാടുകയായിരുന്നു. മകള്‍ അലീന വിഷംകഴിച്ച് തൂങ്ങി മരിച്ചു. വിഷം കഴിച്ച വിവരം മകന് ആദിത്യന് പൊലീസിലറിയിക്കുകയായിരുന്നു. അച്ഛൻ വിഷം കഴിച്ചശേഷം കിണറ്റിൽ ചാടി എന്ന് ആദിത്യൻ ഫോൺ വിളിച്ചു പറഞ്ഞതായി പൊലീസ് പറഞ്ഞു.
ഉടൻ തന്നെ എല്ലാവരെയും താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും എത്തിച്ചു. ജീവിതം മടുത്തു എന്നാണ് ആത്മഹത്യക്കുറിപ്പിലുള്ളതെന്നു പൊലീസ് പറഞ്ഞു. ഇവർക്ക് കടബാധ്യത ഉണ്ടായിരുന്നതായാണ് വിവരം.






