തിരുവനന്തപുരം: കൊടുങ്ങല്ലൂരിൽ പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ആക്രിക്കച്ചവടക്കാരൻ കുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യം പകർത്തിയ യുവതിയെ ഭീഷണിപ്പെടുത്തിയതായും വാർത്തകളുണ്ട്.
സംഭവത്തിൽ തൃശൂർ സിറ്റി പൊലിസ് കമ്മിഷണർ, കൊടുങ്ങല്ലൂർ എസ്എച്ച്ഒ, കൊടുങ്ങല്ലൂർ മുൻസിപ്പൽ സെക്രട്ടറി, ജില്ലാ ശിശു സംരക്ഷണ ഓഫിസർ എന്നിവരിൽ നിന്നു കമ്മിഷൻ വിശദീകരണം തേടി.






