കോട്ടയം: ജില്ലയിൽ നാളെ (28/11/26) തീക്കോയി, നാട്ടകം, കുമരകം, കുറിച്ചി, പാമ്പാടി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
തീക്കോയി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുല്ലൂപ്പാറഭാഗത്ത് നാളെ രാവിലെ 9.00 മുതൽ ഉച്ചക്ക് 1.00 മ:ണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാറക്കൽകടവ്,നാനോടെക് (HT) എന്നീ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT എബിസി വർക്ക് n നടക്കുന്നതിനാൽ കവണാറ്റിൻകര ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00 മണി മുതൽ 05:30 മണി വരെ വൈദ്യുതി മുടങ്ങും.
കുറച്ചി സെക്ഷനിൽ രാവിലെ 9മുതൽ 5pm വരെ FACT, കാവനാടി ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുറിയന്നൂർ കുന്ന് , സിംഹാസന പള്ളി, താലൂക്ക് ഹോസ്പിറ്റൽ, വില്ലേജ് ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5 30 പി എം വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള ചീരഞ്ചിറ അഴകാത്തുപടി, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5.30 മണി വരെയും, മാമൂട് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ലൂർദ് നഗർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 മണി വരെയും വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഇടിഞ്ഞില്ലം , എരുമ ഫാം , ഇടിഞ്ഞില്ലം റെയിൽവേ ഗേറ്റ് , ശാസ്താ അമ്പലം ,അർക്കാഡിയ, എം.എൽ.എ,കെ.ബി.സി , സേവക് , നെക്സ്യ,മെഡിലൗങ്സ് , കാഞ്ഞിരത്തുമൂറ്റിൽ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ
പറാൽ ആറ്റുവാക്കെരി
ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതിമുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT വർക്ക് നടക്കുന്നതിനാൽ ബ്രിഡ്ജ്, കിസ്കോ, ഗവ.ഹോസ്പിറ്റൽ, ടൗൺ ഹാൾ, കുരിശുപള്ളിക്കവല ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ എന്നിവടങ്ങളിൽ രാവിലെ 5.30 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൊളിമർ, സൂര്യകാലടിമന, സരോവരം, മാധവത്തുപടി, ഈരയിൽകടവ് ഭാഗങ്ങളിൽ 8:00 AM മുതൽ 5:00PM വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ കൊമ്പനാൽപ്പടി, വെള്ളിയേപ്പള്ളി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.00 മുതൽ വൈകിട്ട് 4.00 വരെ വൈദ്യുതി മുടങ്ങും.
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ പേമല, പമ്പ്ഹൗസ്, പെരുംപുഴ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ
രാവിലെ 9.00 am മുതൽ വൈകിട്ട് 5.00pm വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നടുവത്ത് പടി, ഇഞ്ചക്കാട്ട് കുന്ന്, ഡോൺബോസ്കോ, വെട്ടത്ത് കവല എന്നീ ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5 30 പി എം വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.






