കോട്ടയം: ജില്ലയിൽ കനത്ത മഴ തുടരുന്നു, കനത്ത മഴയെ തുടർന്ന് തൊടുപുഴയിൽ ഉരുൾപൊട്ടൽ.
വീട് പൂർണമായും മണ്ണിനടിയിലായി ഒരാളെ കാണാതെയായി. കുടയത്തൂർ ഏഴാം വാർഡിൽ മഷിക്കല്ലേൽ സ്വദേശിയായ സുമതിയെയാണ് കാണാതായത്. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു.
ഇവർക്കൊപ്പം വീട്ടിലുണ്ടായിരുന്ന ഭർത്താവിനെയും മറ്റൊരാളെയും രക്ഷപ്പെടുത്തി.
പുലർച്ചെ രണ്ട് മണിക്കാണ് ഉരുൾപൊട്ടൽ ഉണ്ടായത്. കാണാതായ വീട്ടമ്മയെ തിരയുന്നതിനുള്ള ക്രമീകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഫയർഫോഴ്സ്, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ജെ സി ബി ഉൾപ്പടെയുള്ള യന്ത്രസാമഗ്രികൾ എത്തിച്ച്, ഉടൻ തിരച്ചിൽ ആരംഭിക്കുo.
മണ്ണിടിച്ചിലിനെ തുടർന്ന് സമീപപ്രദേശങ്ങളായ കട്ടപ്പനയ്ക്കും വാഴവരക്കും ഇടയ്ക്ക് റോഡ് ബ്ലോക്ക് ആണ്. വണ്ടിപ്പെരിയാർ ചോറ്റുപാറ തോട്ടിൽ വെള്ളം കൂടുതലാണ്. എൻഎച്ച് 183 വെള്ളം കയറിയിട്ടുണ്ട്. നെല്ലിമല ഭാഗത്ത് റോഡ് ബ്ലോക്കാണ്. വണ്ടിപ്പെരിയാറ്റിൽ തോട് കരകവിഞ്ഞു. കെ കെ റോഡിൽ വെള്ളം കയറി. ഗതാഗതം തടസ്സപ്പെട്ടിട്ടില്ല.






