പാലക്കാട്: തിരുവോണം ബമ്പറിന്റെ യഥാർത്ഥ ഭാഗ്യശാലി താനാണെന്ന് അവകാശപ്പെട്ട് തമിഴ്നാട് സ്വദേശി.
പാലക്കാട് എസ്പി ഓഫീസിലാണ് സാദിഖ് എന്നയാള്‍ എത്തിയത്.
യഥാർത്ഥ ടിക്കറ്റ് നഷ്ടപ്പെട്ടുപോയെന്നും മൊബൈല്‍ ഫോണില്‍ ഫോട്ടോ ഉണ്ടെന്നുമാണ് ഇയാള്‍ അവകാശപ്പെടുന്നത്.
എന്നാൽ ഇതിനോടകം തന്നെ തിരുവോണം ബമ്പർ ഭാഗ്യക്കുറി ജേതാവ് ടിക്കറ്റ് സമർപ്പിച്ച് പണം കൈപ്പറ്റി. വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നാണ് ജേതാവ് അറിയിച്ചത്.
അതിനാല്‍ പേരുള്‍പ്പടെയുള്ള വിവരങ്ങള്‍ ലോട്ടറി വകുപ്പ് പുറത്തുവിട്ടിട്ടില്ല.






