കോട്ടയം : കേരളത്തിൽ ഭൂപരിഷ്കരണം നടപ്പാക്കിയപ്പോൾ ഏറ്റവും കൂടുതൽ ഭൂമി നഷ്ടപ്പെട്ടത് ക്ഷത്രിയ സമുദായത്തിനാണെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. വിദ്യാഭ്യാസ പുരോഗതിയും ദീർഘവീക്ഷണവുമാണ് ക്ഷത്രിയ സമൂഹത്തെ ഇന്നും സമൂഹത്തിന്റെ മുഖ്യധാരയിൽ നിലനിർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ക്ഷത്രിയ ക്ഷേമസഭയുടെ വാർഷികവും ഓണാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ. ആത്മജ വർമ തമ്പുരാൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. മധുകുമാർ വർമ, വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് പി.കെ. രാധിക വർമ, യു. അജിത്ത് വർമ, ടി.എം. രാംജി വർമ, ടി.എൻ. വിനോദ് വർമ, എം. മുരളീധര വർമ, അംബിക വർമ, മല്ലിക റാണി വർമ, രാജാ രാജീവ് കുമാർ വർമ, വിവേക് വർമ എന്നിവർ സംസാരിച്ചു. വിജോ ജോസിന്റെ മെന്റലിസം വിസ്മയ ഷോയും വിവിധ കലാപരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി നടന്നു.
പുതിയ ഭാരവാഹികൾ: ആത്മജ വർമ തമ്പുരാൻ (പ്രസിഡന്റ്), ആർ. ദീപേഷ് വർമ (വൈസ് പ്രസിഡന്റ്), ടി.എം. രാംജി വർമ (സെക്രട്ടറി), ടി.എൻ. വിനോദ് വർമ, ടി.ആർ. അശോക വർമ (ജോയിന്റ് സെക്രട്ടറിമാർ), എം. മുരളീധര വർമ (ട്രഷറർ).






