തിരുവനന്തപുരം: രണ്ടു ദിവസത്തേക്ക് നിശ്ചയിച്ചിരുന്ന സിപിഎം സംസ്ഥാന സമിതി യോഗം ഒറ്റദിവസം കൊണ്ട് അവസാനിപ്പിച്ചു. തിരഞ്ഞെടുപ്പ് തോല്‍വിക്ക് സംസ്ഥാന നേതൃത്വത്തിനാണ് ഉത്തരവാദിത്തമെന്ന കേന്ദ്രകമ്മിറ്റിയുടെ തിരുത്തലുകള്‍ യോഗം പൂർണ്ണമായി അംഗീകരിച്ചു.
വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശങ്ങള്‍ക്കെതിരെ നിലപാടെടുക്കാത്തതും, മന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചതും, തളിപ്പറമ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിലെ വീഴ്ചകളും, ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കാത്തതുമാണ് കേന്ദ്രകമ്മിറ്റി ചൂണ്ടിക്കാണിച്ച പ്രധാന തിരുത്തലുകള്‍.
സംസ്ഥാന കമ്മിറ്റി സമർപ്പിച്ച അവലോകന റിപ്പോർട്ടിലെ ഈ നാല് പ്രധാന തിരുത്തലുകളും എതിർപ്പുകളൊന്നുമില്ലാതെയാണ് യോഗം പാസാക്കിയത്. തുടർ തിരുത്തല്‍ നടപടികള്‍ ചർച്ച ചെയ്യുന്നതിനായി സെപ്റ്റംബർ 13 മുതല്‍ 15 വരെ കോഴിക്കോട്ട് വെച്ച് വിശാല സംസ്ഥാന കമ്മിറ്റി യോഗം ചേരാനും തീരുമാനമായിട്ടുണ്ട്.






