കോട്ടയം: പ്രിയദർശിനി ബസിനെ ജനകീയമാക്കാൻ ട്രിപ്പ് കൂട്ടി കെഎസ്ആർടിസി.
വൈക്കം-പാലാ റൂട്ടിലാണ് നിലവിലുണ്ടായിരുന്ന ചെയിൻ സർവീസിന് ട്രിപ്പ് കൂട്ടി കെഎസ്ആർടിസി യാത്രക്കാർക്ക് കൂടുതല്‍ സൗകര്യം ഒരുക്കിയത്.
പാലായില്‍നിന്നും വൈക്കത്തുനിന്നും അഞ്ചു വീതം ബസുകളാണ് ഈ റൂട്ടില്‍ സർവീസ് നടത്തുന്നത്. നിലവില്‍ വൈക്കം-പാലാ റൂട്ടില്‍ 80 ട്രിപ്പുകള്‍ നടത്തുന്നുണ്ട്.
പ്രിയദർശിനി സർവീസ് ആരംഭിക്കുന്നതിന് മുമ്പ് ആറ് ട്രിപ്പുകളാണ് ചെയിൻ സർവീസുകള്‍ നടത്തിയിരുന്നത്. യാത്രക്കാരുടെ എണ്ണം വർധിച്ചതോടുകൂടി ഓരോ ബസിനും രണ്ട് ട്രിപ്പുകള്‍ വർധിപ്പിച്ച് അധികൃതർ നടപടി സ്വീകരിച്ചു.






