കുമരകം: ക്ഷേത്രത്തിൽ നിന്നും വിളക്കുകൾ മോഷ്ടിച്ച ഇതര സംസ്ഥാന തൊഴിലാളിയെ കുമരകം പോലീസ് പിടികൂടി. വെസ്റ്റ് ബംഗാൾ സ്വദേശി റെജുൽ മൊല്ലെ (44) ആണ് അറസ്റ്റിലായത്. കുമരകം കണ്ണടച്ചാൽ കാവിൽ ഗുരുനാഥപുരം അമ്പലത്തിലെ വിളക്കുകളാണ് ഇയാൾ മോഷ്ടിച്ചത്.
പകൽ സമയങ്ങളിൽ ആക്രി പെറുക്കുന്നതിനായി മുച്ചക്ര വാഹനത്തിൽ കറങ്ങി നടന്നു സ്ഥലങ്ങൾ കണ്ടു വച്ച ശേഷം രാത്രിയിലെത്തി മോഷണം നടത്തുകയാണ് പതിവെന്ന് പോലീസ് പറഞ്ഞു. പ്രദേശത്തെ സി സി ടി വി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചു സൂചന ലഭിച്ചത്.
കുമരകം സിഐ പ്രസാദ് എബ്രഹാം വർഗീസ്, എസ് ഐ പ്രവീൺ പ്രകാശ്, എ എസ് ഐ ജോർജ്, എസ് സി പി ഒ മാരായ പ്രതിഷ്, ജയൻ, സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






