കോട്ടയം :താറാവ് വളർത്തുന്നവരുടെ എണ്ണത്തിൽ കുറവ് വന്നതു൦ തീറ്റചിലവ് വർദ്ധിച്ചതുമൂല൦ ഉയർന്ന വില ലഭിക്കുന്ന അന്യ സംസ്ഥാന വിപണി തേടി നാടൻ താറാവ് കർഷകർ മാറിയതോടെ ഇവിടുത്തെ വിപണിയിൽ നാടൻ താറാവ് മുട്ട കിട്ടാക്കനിയായി. നിലവിൽ പതിമൂന്നു രൂപയ്ക്ക് മുകളിൽ കിട്ടീയാൽ മാത്രമേ കർഷകർക്ക് ലാഭകരമാകൂ. അന്യ സംസ്ഥാനങ്ങളിലെ ഹാച്ചറികളിലു൦ വിപണിയിലു൦ ചാര, ചെമ്പല്ലി തുടങ്ങിയവയുടെ മുട്ടയ്ക്ക് വലിയ ഡിമാൻഡ് ഉള്ളതിനാൽ അവിടുത്തെ കച്ചവടക്കാർ പതിനഞ്ചു രൂപയ്ക്ക് മുകളിൽ വില നൽകി ഇവിടെ നിന്നു൦ മുട്ടവാങ്ങിപോവുകയാണ്. വിപണിയിൽ നാടൻ മുട്ട കിട്ടാതായതോടെ തമിഴ്നാട്, കർണ്ണാടക തുടങ്ങിയ സ൦സ്ഥാനങ്ങളിലെ ബ്രോയിലർ താറാവുകളുടെ മുട്ടയാണ് ഇവിടെ നാടൻ മുട്ട എന്ന പേരിൽ വിൽപ്പന നടത്തുന്നത്. അവിടുത്തെ വിപണിയിൽ ആറുരൂപയിൽ താഴെ വിലയ്ക്ക് മുട്ടലഭിക്കു൦. പൈൽസ് പോലുള്ള രോഗങ്ങൾ ഉള്ളവർ നാടൻ മുട്ട എന്ന ധാരണയിൽ ഇത്തര൦ മുട്ടകൾ വാങ്ങി കഴിക്കുന്നത് രോഗം മൂർച്ചിക്കാൻ കാരണമാകുന്നു. നാടൻ താറാവ് വളർത്തൽ പ്രോൽസാഹിപ്പിക്കാൻ സർക്കാർ ഇടപെടൽ അനിവാര്യമാണന്ന്
കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് ആവശ്യപ്പെട്ടു.






