തിരുവനന്തപുരം : ടിജി മോഹൻദാസിനെ കസ്റ്റഡിയിലെടുത്ത പോലീസ് നടപടി സ്വാഗതം ചെയ്ത് പരാതിക്കാരനായ ടിടി ജിസ്മോൻ. വിദ്യാര്‍ഥികളെ കുറിച്ച് ഒരിക്കലും പറയാന്‍ പാടില്ലാത്ത പരാമര്‍ശമാണ് ടിജി മോഹന്‍ദാസ് നടത്തിയതെന്ന് പരാതിക്കാരനായ ടി ടി ജിസ്മോന് പറഞ്ഞു. നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ടിജി മോഹന്‍ദാസിനെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൊലീസ് നടപടിയെ സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കണമെന്നായിരുന്നു പരാതിയില്‍ ചൂണ്ടിക്കാണിച്ച പ്രധാന ആവശ്യം. വളരെ ഗുരുതരമായ മനുഷ്യത്വ രഹിതമായ പ്രസ്താവനയാണ് ടി ജി മോഹന്‍ദാസിന്റെ ഭാഗത്ത് നിന്നുണ്ടായത്. ആദ്യമായല്ല ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത്. നിരന്തരം സമൂഹത്തില്‍ വംശീയ-വിദ്വേഷ പ്രസ്താവനകളാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് എന്നും ജിസ്മോൻ ആരോപിച്ചു.
ഏതെങ്കിലുമൊരു സംഘടനയുടെ പ്രധാന സ്ഥാനത്തിരുന്നുകൊണ്ട് ഇങ്ങനെയൊരു പ്രസ്താവന നടത്തുന്നത് ശരിയല്ല. തന്റെ പേരക്കുട്ടികളുടെ മാത്രം പ്രായമുള്ള കുട്ടികളെ കുറിച്ചാണ് ഇത്തരം പരാമര്‍ശം നടത്തിയത്. അര്ജുന് ആയങ്കിയെ അറസ്റ്റ് ചെയ്യാന്‍ വലിയ പൊലീസ് സംവിധാനമെല്ലാം ഉപയോഗിക്കുന്ന സാഹചര്യമുണ്ട്. അര്ജുന് ആയങ്കിയേക്കാള് വലിയ സാമൂഹിക വിപത്താണ് മോഹന്‍ദാസ് എന്നതില്‍ ഒരു തര്‍ക്കവുമില്ല. സമൂഹത്തെ ആകെ ബാധിക്കുന്ന പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.






