വൈക്കം: കഥകളി, ശാസ്ത്രീയ നൃത്തം, സംഗീതം, തബല, ചെണ്ട, ആയോധനകലകൾ തുടങ്ങി വൈവിധ്യമാർന്ന കലാമേഖലകളിൽ പരിശീലനം നേടാൻ അവസരമൊരുക്കി വൈക്കം വലിയകവലയിലെ ശ്രീ ദക്ഷിണാമൂർത്തി ടെമ്പിൾ ഓഫ് ആർട്സ്.
ചെറിയ കുട്ടികൾക്കും സ്കൂൾ വിദ്യാർഥികൾക്കും യുവജനങ്ങൾക്കും പുറമെ നൃത്തവും സംഗീതവും അഭ്യസിക്കാൻ ആഗ്രഹിക്കുന്ന അമ്മമാർക്കും മുതിർന്നവർക്കും അനുയോജ്യമായ പരിശീലനാവസരങ്ങൾ ഇവിടെ ലഭ്യമാണ്.
കഥകളി, ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, കുച്ചിപ്പുടി, ചെണ്ട, മേളം, തായമ്പക, കർണാടക സംഗീതം, തബല, കരാട്ടെ, കുങ്ഫു, തായ്ക്വാണ്ടോ തുടങ്ങിയ മേഖലകളിൽ പരിശീലനം നേടാം.
കലാപരമായ കഴിവുകൾ വളർത്തുന്നതിനൊപ്പം ആത്മവിശ്വാസം, അച്ചടക്കം, ഏകാഗ്രത, ശാരീരികക്ഷമത എന്നിവ മെച്ചപ്പെടുത്താനും വിവിധ പ്രായക്കാർക്ക് തങ്ങളുടെ അഭിരുചികൾ വികസിപ്പിക്കാനുമുള്ള വേദിയൊരുക്കുകയാണ് സ്ഥാപനം.
മുപ്പത് വർഷത്തിലേറെയായി കഥകളി രംഗത്ത് സജീവമായി പ്രവർത്തിക്കുകയും സ്വദേശത്തും വിദേശത്തും
വിദ്യാർഥികളെ പരിശീലിപ്പിക്കുകയും കലാപരിപാടികൾ
അവതരിപ്പിക്കുകയും ചെയ്ത പള്ളിപ്പുറം സുനിൽ ആണ് കഥകളി പരിശീലനത്തിന് നേതൃത്വം നൽകുന്നത്.
ആർ. എൽ. വി തൃപ്പൂണിത്തുറയിൽ നിന്ന് മോഹിനിയാട്ടത്തിൽ ബി.എ., എം.എ. യോഗ്യതകളും ചെന്നൈയിലെ തമിഴ് സർവകലാശാലയിൽ
നിന്ന് ഭരതനാട്യത്തിൽ എം.എ. യോഗ്യതയും നേടിയിട്ടുള്ള, കേരള സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് അംഗവും
സംസ്ഥാന സ്കൂൾ കലോത്സവങ്ങളിലെ വിധികർത്താവുമായ ആർഎൽവി ധനിലാ നിലമ്പൂർ ടീച്ചർ ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, കുച്ചിപ്പുടി എന്നിവയിൽ പരിശീലനം നൽകുന്നു.
കേരള കലാമണ്ഡലത്തിൽ നിന്ന് കഥകളിയും ചെണ്ടയും അഭ്യസിച്ചശേഷം കഴിഞ്ഞ 12 വർഷമായി കഥകളി, ചെണ്ട, മേളം, തായമ്പക തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന
കലാമണ്ഡലം ഹരികൃഷ്ണൻ ചെണ്ട പരിശീലിപ്പിക്കുന്നു. കോളേജിൽ നിന്ന് ബി.എ. മ്യൂസിക്കും കേരള സർവകലാശാലയിൽ നിന്ന് എം.എ. മ്യൂസിക്കും നേടിയ ഗിരീഷ് ഗാനഭൂഷൺ സംഗീതപരിശീലനത്തിന് നേതൃത്വം നൽകുന്നു.
കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും മികവ് തെളിയിച്ച,
അമ്പത് വർഷത്തിലധികം അനുഭവസമ്പത്തുള്ള തബല വിദഗ്ധൻ വൈദ്യനാഥ് അയ്യർ തബല പരിശീലിപ്പിക്കുന്നു.
കരാട്ടെയിൽ എട്ടാം ഡിഗ്രി ബ്ലാക്ക് ബെൽറ്റും കുങ്ഫുവിൽ ആറാം ഡാൻ ബ്ലാക്ക് ബെൽറ്റും
നേടിയിട്ടുള്ള, കുങ്ഫു ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മുൻ ദേശീയ പരിശീലകനും ഇന്ത്യൻ ബുഡോക്കൻ കരാട്ടെയുടെ
സീനിയർ ഇൻസ്ട്രക്ടറുമായ മാസ്റ്റർ വിജയരാഘവൻ കരാട്ടെയും കുങ്ഫുവും പരിശീലിപ്പിക്കുന്നു.
അഞ്ചാം ഡാൻ ബ്ലാക്ക് ബെൽറ്റും ഇന്റർനാഷണൽ കോച്ച് ലൈസൻസും നേടിയിട്ടുള്ള,
ഏഷ്യൻ തായ്ക്വാണ്ടോ യൂണിയനിലെ ദേശീയ റഫറിയും കേരള തായ്ക്വാണ്ടോ അസോസിയേഷന്റെ
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും കോട്ടയം ജില്ലാ തായ്ക്വാണ്ടോ അസോസിയേഷൻ
സെക്രട്ടറിയുമായ മാസ്റ്റർ പ്രദീപ് തായ്ക്വാണ്ടോ പരിശീലനത്തിന് നേതൃത്വം നൽകുന്നു.
കലാപഠനത്തിലൂടെ കുട്ടികളിലെ സർഗാത്മകശേഷി വളർത്താനും വിദ്യാർഥികൾക്ക് പുതിയ കഴിവുകൾ
ആർജിക്കാനും മുതിർന്നവർക്ക് തങ്ങളുടെ കലാഭിരുചികൾ സാക്ഷാത്കരിക്കാനും അവസരമൊരുക്കുകയാണ് ശ്രീ ദക്ഷിണാമൂർത്തി ടെമ്പിൾ ഓഫ് ആർട്സ്.
പ്രായത്തിനും താൽപര്യത്തിനും അനുയോജ്യമായ പരിശീലനവിഭാഗങ്ങൾ തിരഞ്ഞെടുക്കുന്നതിനും പ്രവേശനം, ക്ലാസ് സമയം, പരിശീലനരീതികൾ എന്നിവ സംബന്ധിച്ച
വിവരങ്ങൾ അറിയുന്നതിനും ബന്ധപ്പെടാം. ഫോൺ: 8547 577 007 | വാട്ട്സ്ആപ്പ്: 8547 935 616.
വിലാസം: ശ്രീ ദക്ഷിണാമൂർത്തി ടെമ്പിൾ ഓഫ് ആർട്സ്, വലിയകവല, വൈക്കം, കോട്ടയം ജില്ല.






