തൃശൂര്: കോടന്നൂര് പുത്തന്വെട്ടുവഴിയില് ദമ്പതികളെ വീട്ടില് മരിച്ച നിലയില് കണ്ടെത്തി. വടക്കേപുരക്കല് വീട്ടില് സത്യന് (66), ഭാര്യ കുമാരി (59) എന്നിവരാണ് മരിച്ചത്.
ഇരുവരും ഏറെ നാളായി രോഗബാധിതരായി ചികിത്സയിലായിരുന്നു.
കുടുംബത്തിന് ബാധ്യതയാകാതിരിക്കാനാണ് ജീവിതം അവസാനിപ്പിക്കുന്നതെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് വീട്ടില്നിന്ന് കണ്ടെത്തി. മകനും ഭാര്യയും ചോറ്റാനിക്കര ക്ഷേത്രത്തില് പോയി മടങ്ങിയെത്തിയപ്പോഴാണ് വീടിന്റെ ഒരു ഭാഗത്ത് ഇരുവരെയും മരിച്ച നിലയില് കണ്ടെത്തിയത്.
കുടുംബത്തിന് സാമ്പത്തിക ബാധ്യതകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. സംഭവത്തില് ദുരൂഹതയില്ലെന്ന് പൊലീസ് വ്യക്തമാക്കി.






