കൊച്ചി: ശബരിമല തീർത്ഥാടകർക്കായി സിയാലിൽ ഇടത്താവളമൊരുങ്ങി. നവംബർ 17ന് മുഖ്യമന്ത്രി വി. ഡി സതീശൻ ഉദ്ഘാടനം ചെയ്യും.
ആഭ്യന്തര ആഗമന ടെർമിനലിന് സമീപം പൊലീസ് എയ്ഡ് പോസ്റ്റിനടുത്തായി 5,000 ചതു.
അടി വിസ്തീർണത്തിലാണ് ഇടത്താവളം സജ്ജീകരിച്ചിരിക്കുന്നത്.24 മണിക്കൂറും സൗകര്യം ലഭ്യമാണ്.
സിയാലിൽ നിന്നും തിരിച്ചും കെഎസ്ആർടിസി സർവീസ് ലഭ്യമാണ്.
ബുക്കിംഗ് കൗണ്ടർ ഇടാത്തവളത്തിൽ ഒരുക്കിയിട്ടുണ്ട്.
ആവശ്യാനുസരണം ചാർട്ടേർഡ് ബസ് ബുക്കിംഗ് സൗകര്യവുമുണ്ട്.
സർവീസിന്റെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി നിർവഹിക്കും.
ഹെലിക്കോപ്റ്റർ സർവീസ് ബുക്കിങ്ങിനായി പ്രത്യേകം കൗണ്ടറും ഇത്തവണ ഒരുക്കിയിട്ടുണ്ട്.
കൂടാതെ ദേവസ്വം ഹെൽപ്പ് ഡെസ്ക്, പ്രസാദം കൂപ്പൺ കൗണ്ടർ, പ്രീപെയ്ഡ് ടാക്സി ബുക്കിംഗ്, വെജിറ്റേറിയൻ ഭക്ഷണശാല, വിശ്രമകേന്ദ്രം എന്നീ സൗകര്യങ്ങളുമുണ്ട്.
തത്സമയ ഫ്ലൈറ്റ് വിവരങ്ങൾക്കായി ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്പ്ലേ സിസ്റ്റം ഇടത്താവളത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
ആഭ്യന്തര ആഗമന ടെർമിനലിന് സമീപമായതുകൊണ്ടുതന്നെ തീർത്ഥാടകർക്ക് എളുപ്പം ഇടത്താവളത്തിലെത്തിച്ചേരാനാവും
മന്ത്രി റോജി. എം. ജോൺ അധ്യക്ഷനാകും. അൻവർ സാദത്ത് എം. എൽ. എ ബെന്നി ബെഹനാൻ എം.പി എന്നിവർ വിശിഷ്ടാതിഥികളാവും.
സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ഐഎഎസ് സ്വാഗതം പറയും. സമീപ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും പങ്കെടുക്കും.
കഴിഞ്ഞവർഷം സിയാൽ ഒരുക്കിയ ഇടത്താവള സൗകര്യം 11,000 ത്തോളം തീർത്ഥാടകർ ഉപയോഗപ്പെടുത്തിയിരുന്നു.
തമിഴ്നാട്, തെലങ്കാന, ആന്ധ്ര എന്നീ സംസ്ഥാങ്ങളിൽ നിന്നുള്ളവർക്ക് പുറമെ മലേഷ്യ, സിംഗപ്പൂർ, എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകരും സൗകര്യം ഉപയോഗപ്പെടുത്തും.






