തിരുവനന്തപുരം: റോഡപകടങ്ങൾ കുറയ്ക്കാൻ 'ജീവ സു യാത്ര മിഷൻ' പദ്ധതിയുമായി സംസ്ഥാന സർക്കാർ. റോഡപകടങ്ങളും മരണങ്ങളും 50% കുറയ്ക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കും.
നടൻ മമ്മൂട്ടിയാണ് ബ്രാൻഡ് അംബാസഡർ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയായി പങ്കെടുക്കും.
പൊതുജനങ്ങളെ മുഴുവൻ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്.






