തിരുവനന്തപുരം: ചേരാനെല്ലൂർ അപകടത്തില്‍ വീഴ്ച വരുത്തിയ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സി ഐ ശ്യാംകുമാർ കെ എസ് ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥർക്കാണ് സസ്പെൻഷൻ.
സംഭവസ്ഥലം സന്ദർശിച്ച് എഡിജിപി പി വിജയൻ നല്കിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിലാണ് നടപടി പ്രഖ്യാപിച്ചത്.






