അയോധ്യ സംഭാവന കൊള്ളയിലെ ഹർജികള്‍ തീർപ്പാക്കി സുപ്രീം കോടതി. കേസില്‍ കുറ്റപത്രം നല്‍കിയെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ച പശ്ചാത്തലത്തിലാണ് ഹർജികള്‍ തീർപ്പാക്കിയത്.
മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ എസ് കിരണിന്റെ നേതൃത്വത്തിലുള്ള എസ്ഐടിക്ക് മേലുള്ള നിരീക്ഷണവും സുപ്രീംകോടതി ഈ സാഹചര്യത്തില്‍ അവസാനിപ്പിച്ചു. അതേസമയം കൂടുതല്‍ അന്വേഷണം നടത്താൻ എസ്ഐടിക്ക് കോടതി അനുവാദം നല്കി.
ഹർജിക്കാർക്ക് മജിസ്ട്രേറ്റ് കോടതിയെ വിചാരണയില്‍ സഹായിക്കാമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് അനുവാദം നല്കി. പൊതുതാല്പര്യം മുൻനിർത്തിയാണ് ഈ അനുവാദം നല്‍കുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി. കാണിക്ക കൊള്ള നടത്തിയവർ വസ്തുക്കള്‍ വാങ്ങി കൂട്ടിയെന്ന് യുപി സർക്കാർ അറിയിച്ചു. എന്നാല്‍, ക്ഷേത്രത്തിന് കിട്ടിയ മറ്റു സംഭാവനകള്‍ സുരക്ഷിതമാണെന്നും സർക്കാർ അറിയിച്ചു.






