ചിങ്ങവനം: വീട്ടമ്മ കിണറ്റിൽ വീണു മരിച്ചു. ഒലിവു തോട്ടത്തിൽ വീട്ടിൽ സുബിന്റെ ഭാര്യ ഷെറിൻ ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മുതൽ ഷെറിനെ കാണാതായിരുന്നു.
വീടിന്റെ പരിസരത്ത് നടത്തിയ തിരച്ചിലിൽ പറമ്പിലെ കിണറിന് സമീപത്തായി ചെരുപ്പും ഷാളും കണ്ടെത്തിയിരുന്നു. തുടർന്ന് അഗ്നിരക്ഷാ സേന കിണറ്റിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രാജുമോന്റെ നേതൃത്വലുള്ള അഗ്നിരക്ഷ സേന സംഘമാണ് മൃതദേഹം പുറത്തെടുത്തത്.ചിങ്ങവനം പൊലീസിന്റെ നേതൃത്വത്തിൽ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.






