മലപ്പുറം: മഞ്ചേരിയില്‍ ബിരുദ വിദ്യാർത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. മഞ്ചേരി സ്വദേശി ശ്രീഹരിയാണ് (19) മരിച്ചത്. കരിക്കാട് പടിഞ്ഞാറെകൊല്ലേരി വീട്ടില്‍ ശ്രീനിവാസന്റെ മകനാണ്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം
കരിക്കാട് ക്ഷേത്രക്കുളത്തില്‍ കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു ശ്രീഹരി. മുങ്ങിപ്പോയപ്പോള്‍ കൂടെ ഉണ്ടായിരുന്ന കൂട്ടുകാർ ശ്രീഹരിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ബഹളം കേട്ട് എത്തിയ നാട്ടുകാർക്കും രക്ഷിക്കാനായില്ല. മഴ പെയ്ത് കുളമാകെ നിറഞ്ഞു കവിഞ്ഞ സ്ഥിതിയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
ഫയർഫോഴ്സ് എത്തിയാണ് ശ്രീഹരിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.






