പക്ഷാഘാതം പ്രായമായവരെ മാത്രം ബാധിക്കുന്ന ഒരു രോഗമായാണ് കണക്കാക്കപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് അങ്ങനെയല്ല. പ്രായമായവരിലെന്നപോലെ തന്നെ യുവാക്കളിലും പക്ഷാഘാതം ഇന്ന് കൂടി വരുന്നതായി കാണുന്നു.
പണ്ട് പക്ഷാഘാതം പ്രായമായവരെ മാത്രം ബാധിക്കുന്ന ഒരു രോഗമായാണ് കണക്കാക്കപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് അങ്ങനെയല്ല. പ്രായമായവരിലെന്നപോലെ തന്നെ യുവാക്കളിലും പക്ഷാഘാതം ഇന്ന് കൂടി വരുന്നതായി കാണുന്നു. ഉടനെ തന്നെ ചികിത്സ ലഭിച്ചില്ലെങ്കില്‍ പൂര്‍ണ്ണമായും ഒരു ഭാഗം തളര്‍ച്ചയിലേയ്ക്ക് തള്ളിവിടാന്‍ മാത്രം ശേഷിയുള്ള അസുഖമാണ് പക്ഷാഘാതം.
പക്ഷാഘാതം വരും മുന്‍പ് ശരീരം കാണിക്കുന്ന കുറച്ച് ലക്ഷണങ്ങളുണ്ട്. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ രോഗിയെ അടുത്ത ആശുപത്രിയില്‍ എത്തിക്കണം. തലച്ചോറിന്റെ ഏതെങ്കിലും ഭാഗത്തേക്കുള്ള രക്തയോട്ടം തടസ്സപ്പെടുമ്പോഴോ തലച്ചോറിലെ രക്തക്കുഴല്‍ പൊട്ടി രക്തസ്രാവം ഉണ്ടാകുമ്പോഴോ ആണ് പക്ഷാഘാതം (സ്ട്രോക്ക്) സംഭവിക്കുന്നത്.
മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ തലച്ചോറിലെ കോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാൻ തുടങ്ങിയേക്കാം. അതുകൊണ്ടാണ് രോഗലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയുന്നത് പ്രധാനമാകുന്നത്. യുവാക്കളില്‍ പക്ഷാഘാതം (സ്ട്രോക്ക്) ഉണ്ടാകുന്നതിന് കാരണം അവർക്കിടയില്‍ ജീവിതശൈലീ രോഗങ്ങള്‍ വർധിക്കുന്നതാണ്.
ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, അമിതവണ്ണം, പുകവലി, ഉയർന്ന കൊളസ്ട്രോള്‍, ചില ഹൃദ്രോഗങ്ങള്‍ എന്നിവ പക്ഷാഘാതത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും. ചില ചെറുപ്പക്കാരില്‍ രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട തകരാറുകളോ തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിലെ അസാധാരണത്വങ്ങളോ പോലുള്ള അത്ര സാധാരണമല്ലാത്ത കാരണങ്ങളും ഉണ്ടായേക്കാം.






