തിരുവനന്തപുരം: സംസ്ഥാനത്തെ വിലക്കയറ്റം നിയന്ത്രിക്കാന്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം അരിവിലയില്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടില്ല. ജനങ്ങളുടെ വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ സപ്ലൈക്കോകള്ക്ക് കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
പല സംസ്ഥാനങ്ങളിലും വിലക്കയറ്റം കേരളത്തിനേക്കാള്‍ മുകളിലാണെന്നും അനൂപ് ജേക്കബ് പ്രതികരിച്ചു.
ഒരു കണ്‍സ്യൂമര്‍ സ്റ്റേറ്റ് ആയിട്ടും കേരളത്തിലെ വിലക്കയറ്റ തോത് ദേശീയ ശരാശരിയെക്കാള്‍ താഴെയാണ്. റേഷന്‍ കടകളിലൂടെയും സപ്ലൈക്കോയിലൂടെയും ആവശ്യമായ സാധനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് ഇത് സാധ്യമായതെന്നും മന്ത്രി പറഞ്ഞു.
ഡിസംബറില്‍ എത്തിക്കാന്‍ ഉദ്ദേശിച്ചിരുന്ന ഒഎംഎസ്എസ് അരി നവംബറില്‍ തന്നെ വിപണിയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
കൂടുതല്‍ അരിയും പയര്‍വര്‍ഗ്ഗങ്ങളും വിപണിയില്‍ ലഭ്യമാക്കി ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.






