പത്തനംതിട്ട: അരീക്കര സുബ്രഹ്മണ്യന് ശങ്കരന് നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തു.
നിലവില്‍ പഴവങ്ങാടി ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്.
അഞ്ച് തവണ അപേക്ഷ നല്‍കുകയും മൂന്ന് തവണ ലിസ്റ്റില്‍ ഉള്‍പ്പെടുകയും ചെയ്തിരുന്നു.
ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും തനിക്ക് പ്രതീക്ഷയുണ്ടായിരുന്നുവെന്നും ശങ്കരന് നമ്പൂതിരി പ്രതികരിച്ചു.
എ ദാമോദരന്‍ നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുത്തു.
കോഴിക്കോട് വടകര സ്വദേശിയാണ്. നിലവില്പയ്യോളി കീഴൂര്‍ ശിവക്ഷേത്രത്തില്‍ മേല്‍ശാന്തിയാണ്.






