കുമരകം : ശ്രീകുമാരമംഗലം ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് മഹാസമാധി ദിനാചരണം ഭക്തിനിർഭരമായ ചടങ്ങുകളോടെ
നടത്തി.
രാവിലെ ഗണപതിഹോമം, ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, ഗുരുദേവകൃതികളുടെ പാരായണം എന്നിവ നടത്തി.
ഉച്ചയോടു കൂടി എസ്.എൻ.ഡി.പി ബ്രാഞ്ച് നമ്പർ 38, 153, 154, 155 എന്നീ ശ്രീകുമാരമംഗലം ദേവസ്വം അംഗ ശാഖകളുടെ
നേതൃത്വത്തിൽ ആരംഭിച്ച ശാന്തിയാത്രകൾ കുമരകം കിഴക്ക് ഗുരുമന്ദിരത്തിൽ
എത്തിച്ചേരുകയും
അവിടെ നിന്ന് ശ്രീകുമാരമംഗലം ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ സംയുക്തശാന്തിയാത്രയായി ശ്രീകുമാരമംഗലം ക്ഷേത്രത്തിലേക്ക് എത്തിച്ചേരുകയും ചെയ്തു. തുടർന്ന് നടന്ന സമാധിദിനസമ്മേളനത്തിൽ ദേവസ്വം പ്രസിഡന്റ് എ.കെ ജയപ്രകാശ് അധ്യക്ഷനായിരുന്നു.
ആക്ടിംഗ് സെക്രട്ടറി കെ.ആർ ദിലീപ് സ്വാഗതമാശംസിച്ചു.
ക്ഷേത്രംതന്ത്രി ബ്രഹ്മശ്രീ.എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രി അനുഗ്രഹ പ്രഭാഷണം നടത്തി.
തുടർന്ന്
സമൂഹപ്രാർത്ഥന, സമാധിഗാനാലാപനം എന്നിവയ്ക്ക് ശേഷം അന്നദാനവും നടത്തി.
ക്ഷേത്രചടങ്ങുകൾക്ക് മേൽശാന്തി ഷൈൻ ശാന്തി, ഷാജിശർമ്മ ശാന്തി തുടങ്ങിയവർ മുഖ്യ കാർമ്മികത്വം വഹിച്ചു.
അന്നദാന വിതരണത്തിനായി വിവിധ കൗണ്ടറുകൾ ക്രമീകരിച്ചിരുന്നു.
ശാന്തി യാത്രയിൽ പങ്കെടുത്ത ഭക്തജനങ്ങൾക്ക് വിവിധ കേന്ദ്രങ്ങളിൽ വച്ച് ശ്രീനാരായണ സ്പോർട്ട് ക്ലബ്ബ് , കുമരകം ടൗൺ ബോട്ട് ക്ലബ്ബ്, സേവാഭാരതി തുടങ്ങിയ സന്നദ്ധ സംഘടനകൾ ദാഹജലം നൽകി. ശാന്തിയാത്രയിലും അന്നദാനത്തിലും ആയിരക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു.
6 മണിയോടുകൂടി ചടങ്ങുകൾ അവസാനിച്ചു.






