പത്തനംതിട്ട: പൊലീസ് സ്റ്റേഷനില്‍ യാതൊരു വിധ അതിക്രമവും നടത്തിയിട്ടില്ലെന്ന് ശ്രീനാദേവി കുഞ്ഞമ്മ. പ്രതിയെ തിരിച്ചറിയാൻ പോലിസ് ആവശ്യപ്പെട്ടിട്ട് സ്റ്റേഷനില്‍ എത്തിയതായിരുന്നു.
തന്നെ അപമാനിച്ച യുട്യൂബർകെതിരെ കേസ് എടുക്കാൻ ഇടത് സർക്കാരിന്റെ പൊലീസ് തയ്യാറായിരുന്നില്ല.
സെല്ലിനകത്ത് കയറിയിട്ടില്ല. പ്രതിയെ തിരിച്ചറിയാൻ പോയി. സുഖമാണോ ചേട്ടാ എന്ന് മാത്രമാണ് ചോദിച്ചത്. ഭീഷണിപ്പെടുത്തിയിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത് നന്നായി. സത്യാവസ്ഥ കണ്ടു. അന്നുമുതല്‍ പ്രചരിപ്പിച്ചിരുന്നത് രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥലത്തുണ്ടായിരുന്നതാണ്. ഒരു അക്രമവും നടന്നിട്ടില്ലെന്നും ദൃശ്യങ്ങള്‍ വ്യക്തമായി.
സ്റ്റേഷനില്‍ സെല്ലിനകത്ത് കയറുകയോ പ്രതിയെ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും സെല്ലിന് പുറത്ത് നിന്ന് 'സുഖമാണോ ചേട്ടാ' എന്ന് മാത്രമാണ് ചോദിച്ചതെന്നും ശ്രീനാദേവി കൂട്ടിച്ചേർത്തു. സ്ത്രീകളെ അങ്ങേയറ്റം അധിക്ഷേപിക്കുന്ന യൂട്യൂബറായ രാജനെ പിന്തുണയ്ക്കുന്ന നിലവാരത്തിലേക്ക് അടൂരിലെ സി പി എം നേതാക്കള്‍ അധഃപതിച്ചതായി ശ്രീനാദേവി കുഞ്ഞമ്മ ആരോപിച്ചു.
എല്‍ ഡി എഫിന് അധികാരം നഷ്ടപ്പെട്ടതിന്റെ ചിത്തഭ്രമമാണ് സിപിഐഎം പ്രകടിപ്പിക്കുന്നത്. സിപിഐഎം അടൂർ ഏരിയ സെക്രട്ടറി മനോജിന്റെ വഴിവിട്ട ജീവിതത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നും തനിക്ക് ഇപ്പോള്‍ പൊലീസില്‍ നിന്ന് നീതി ലഭിച്ചെന്നും അവർ കൂട്ടിച്ചേർത്തു.






