കോട്ടയം: കോട്ടയം ടൗൺ എൻ.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി, ഓണം ആഘോഷങ്ങൾ സംഘടിപ്പിച്ചു. ഭാരത് ആശുപത്രി ഡയറക്ടർ രേണുക വിശ്വനാഥൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.
എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റ് ബി. ഗോപകുമാർ, എം.ബി. ശ്രീകുമാർ, സുധ എം. നായർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കരയോഗം, വനിതാ സമാജം ഭാരവാഹികളായ വി.ജി. ഗോപിനാഥൻ നായർ, ജെ. അനിൽകുമാർ, എസ്. സരസ്വതി, വാസന്തി ത്യാഗരാജൻ, കൃഷ്ണ അനിൽ, ഗീത ഗോപിനാഥ് എന്നിവരും സന്നിഹിതരായിരുന്നു.






