തൃശൂർ: പോക്സോ കേസില്‍ നടൻ ശ്രീജിത്ത് രവിക്ക് ഒരു കൊല്ലം തടവ് ശിക്ഷ വിധിച്ച് കോടതി. തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി രണ്ടാണ് ശിക്ഷ വിധിച്ചത്.
അയ്യന്തോളില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ നഗ്നത പ്രദർശനം നടത്തിയ കേസിലാണ് ശിക്ഷ. ഒരു കൊല്ലം തടവും അമ്പതിനായിരം രൂപയും ആണ് സ്പെഷ്യല്‍ ജഡ്ജ് വിധിച്ചത്. 2022 ജൂലൈ നാലിലായിരുന്നു സംഭവം.
അയ്യന്തോള്‍ ഗ്രൗണ്ടിന് സമീപത്തുവച്ച് വിദ്യാർഥിനികള്‍ക്ക് നേരെ നഗ്നത പ്രദർശനം നടത്തുകയായിരുന്നു. അപ്പീല്‍ ഒരു മാസത്തിനകം നല്കാൻ കോടതി സമയമനുവദിച്ചു. ശ്രീജിത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തു.






