കോട്ടയം: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കോട്ടയം ജില്ലാ ഓഫീസില്‍ ഗ്രാജ്വേറ്റ് എന്‍ജിനീയറിംഗ് അപ്രിന്റിസുമാരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം നവംബര്‍ 26ന് രാവിലെ 10.30ന് നടക്കും.
ബി.ടെക്(സിവില്‍/മെക്കാനിക്കല്‍/എന്‍വയോണ്‍മെന്റല്‍) ആണ് അടിസ്ഥാന യോഗ്യത. പ്രതിമാസ സ്റ്റൈപ്പന്റ് പതിനായിരം രൂപ. പ്രായപരിധി 28 വയസ്. ഒരു വര്‍ഷമാണ് പരിശീലനകാലം.
യോഗ്യരായവര്‍ രേഖകളുടെ അസ്സലുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തണം. വിശദ വിവരങ്ങള്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വെബ് സൈറ്റില്‍(www.kspcb.kerala.gov.in) ലഭിക്കും.





