തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ വിവിധ തസ്തികകളിലേക്ക് അവസരം.
സീനിയർ പ്രോജക്ട് എൻജിനീയർ, സീനിയർ പ്രോജക്ട് അസോസിയേറ്റ് തസ്തികകളിലാണ് നിലവിൽ ഒഴിവുകളുള്ളത്.
താൽക്കാലിക നിയമനമാണ്. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് നേരിട്ടുള്ള അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.
സീനിയർ പ്രോജക്ട് എൻജിനീയർ
സീനിയർ പ്രോജക്ട് എൻജിനീയർ തസ്തികയിലേക്ക് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക്,
എം.ടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.
പരമാവധി പ്രായപരിധി 35 വയസ്സാണ്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം ₹25,000 ശമ്പളവും 20 ശതമാനം എച്ച്ആർഎയും ലഭിക്കും.
നിയമനം 2027 മാർച്ച് 31 വരെ ആയിരിക്കും. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കാലാവധി നീട്ടിയേക്കാം.
അഭിമുഖം ഒക്ടോബർ 6ന് രാവിലെ 10 മണിക്ക് നടക്കും.
സീനിയർ പ്രോജക്ട് അസോസിയേറ്റ്
സീനിയർ പ്രോജക്ട് അസോസിയേറ്റ് തസ്തികയ്ക്ക് യോഗ സയൻസിൽ മാസ്റ്റേഴ്സ് ബിരുദം,
നാച്ചുറോപതി ആൻഡ് യോഗിക് സയൻസസിൽ ബാച്ചിലേഴ്സ് ബിരുദം, അല്ലെങ്കിൽ പബ്ലിക് ഹെൽത്തിൽ മാസ്റ്റേഴ്സ് ബിരുദമുള്ള ബി.എ.എം.എസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ഇൻഡസ്ട്രിയൽ അല്ലെങ്കിൽ അക്കാദമിക് സ്ഥാപനങ്ങളിൽ നാല് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
യോഗയിലും ഫിസിയോളജിയിലും റിസർച്ച് ഡെവലപ്മെന്റ് പരിചയം അഭികാമ്യമാണ്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ₹42,000 പ്രതിമാസ ശമ്പളവും 18 ശതമാനം എച്ച്ആർഎയും ലഭിക്കും.
പരമാവധി പ്രായപരിധി 40 വയസ്സാണ്. അഭിമുഖം ഒക്ടോബർ 5ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും.
വേദി ബയോമെഡിക്കൽ ടെക്നോളജി വിങ്, സാറ്റൽമൗണ്ട് പാലസ്, പൂജപ്പുര, തിരുവനന്തപുരം–695012.
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ള ഉദ്യോഗാർഥികൾ ശ്രീചിത്രയുടെ ഔദ്യോഗിക റിക്രൂട്ട്മെന്റ് പോർട്ടലിലെ ബന്ധപ്പെട്ട
വിജ്ഞാപനം പരിശോധിച്ച് ആവശ്യമായ രേഖകളുമായി അഭിമുഖത്തിൽ പങ്കെടുക്കണം.






