ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഇരട്ടിമധുരവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ പ്രഖ്യാപനം.
2031-ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ സഹ-ആതിഥേയരായും, 2029-ലെ ചാമ്പ്യൻസ് ട്രോഫിയുടെ ആതിഥേയരായും ഇന്ത്യയെ തിരഞ്ഞെടുത്തു.
ഞായറാഴ്ച ഇന്തോനേഷ്യയിലെ ബാലിയില്‍ ചേർന്ന ഐസിസി ബോർഡ് യോഗത്തിന് ശേഷമാണ് 2035 വരെയുള്ള പ്രധാന ടൂർണമെന്റുകളുടെ കലണ്ടർ പുറത്തുവിട്ടത്. ബംഗ്ലാദേശിനൊപ്പം ചേർന്നാണ് ഇന്ത്യ 2031 ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിക്കുക.
ഒക്ടോബർ 9 മുതല്‍ നവംബർ 23 വരെയാണ് ടൂർണമെന്റ് നടക്കുക. ഇത് അഞ്ചാം തവണയാണ് ഏകദിന ലോകകപ്പ് ഇന്ത്യയിലേക്ക് എത്തുന്നത്.
1987-ലാണ് ഇന്ത്യ ആദ്യമായി ലോകകപ്പിന് വേദിയായത് (പാകിസ്ഥാനും ശ്രീലങ്കയ്ക്കുമൊപ്പം). തുടർന്ന് 1996-ലും, പിന്നീട് 2011-ല്‍ ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കുമൊപ്പവും ഇന്ത്യ സഹ-ആതിഥേയരായി.
2023-ല്‍ ഇന്ത്യ ഒറ്റയ്ക്ക് ലോകകപ്പിന് വേദിയായപ്പോള്‍ അഹമ്മദാബാദില്‍ നടന്ന ഫൈനലില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ടിരുന്നു.






