കൊച്ചി: സോളാര്‍ കേസില്‍, മല്ലേലില്‍ ശ്രീധരന് നായരുടെ പരാതിയിലെടുത്ത കേസില്‍ മൂന്നാം പ്രതി ടെന്നി ജോപ്പനെ ഒഴിവാക്കി ഹൈക്കോടതി.
50 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തി എന്ന പരാതിയിലെടുത്ത കേസില്‍ നിന്നാണ് ടെന്നി ജോപ്പനെ ഒഴിവാക്കിയത്. കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പായെന്ന് മല്ലേലില്‍ ശ്രീധരന് നായര്‍ കോടതിയെ അറിയിച്ചു. ഉമ്മന്‍ചാണ്ടിയെ ക്രൂശിക്കാന്‍ വേണ്ടി തന്നെ കരുവാക്കിയെന്നും കോടതിയോട് നന്ദി പറയുന്നെന്നും ടെന്നി ജോപ്പന് പ്രതികരിച്ചു.
18ാം തിയതി ഉമ്മന്‍ചാണ്ടി സാറിന്റെ മൂന്നാം ചരമ വാര്‍ഷികമാണ്. അതിന് മുന്‍പ് ഇത്തരമൊരു വിധി ലഭിച്ചതില്‍ ഞാന്‍ ഒരുപാട് സന്തോഷിക്കുന്നു. ഇത് ഉമ്മന്‍ചാണ്ടി സാറിന് സമര്‍പ്പിക്കുന്നു. കഴിഞ്ഞ 13 വര്‍ഷക്കാലമായി ഞാനും എന്റെ കുടുംബവും അനുഭവിച്ച വേദനയ്ക്ക് ഹൈക്കോടതിയില്‍ നിന്നും അനുകൂലമായ വിധി ഉണ്ടായിരിക്കുകയാണ്.
ഇതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഉമ്മന്‍ചാണ്ടിയെന്ന വ്യക്തിയെ ക്രൂശിക്കാന്‍ വേണ്ടി എന്നെ കരുവാക്കി എന്നത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ് - ടെന്നി ജോപ്പന് പറഞ്ഞു.
കോന്നി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 400/ 2013 എഫ്ഐആറില്‍ മൂന്നാം പ്രതിയാണ് ജോപ്പന്.






