കോട്യം:എസ്.എൻ.ഡി.പി.യോഗം ശാഖാ നമ്പർ 1306 വിജയപുരംത്തിൻ്റെ 68,69 മത് സംയുക്ത വാർഷിക പൊതുയോഗം കോട്ടയം യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗം ശ്രീദേവ് കെ.ദാസ് ൻ്റെ അദ്ധ്യക്ഷതയിൽ ചേർന്നു.
ശാഖായോഗം പ്രസിഡൻ്റ് ശ്രീകാന്ത് സോമൻ സ്വാഗതം പറഞ്ഞു. ശാഖായോഗം സെക്രട്ടറി ഗിരീഷ് പി.എസ്.2024, 2025 വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും ബാക്കിപത്രവും അവതരിപ്പിച്ചു.
റിട്ടേണിംഗ് ഓഫീസർ യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗം എം.എം.റെജിമോൻ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടത്തി.
2026-29 വർഷത്തെ ഭരണസമിതി പ്രസിഡൻ്റായി ബിനു പി.മണി കാർത്തികപ്പള്ളിൽ, വൈസ് പ്രസിഡൻ്റായി എ.കെ.അശോകൻ പതിയാക്കൽ,
സെക്രട്ടറിയായി ഷാജിമോൻ മടുക്കാനിൽ, മാനേജിംഗ് കമ്മിറ്റിയംഗങ്ങളായി കെ.ജനാർദ്ദനൻ കാർത്തികപ്പള്ളിൽ,
പി.എസ്.രാജേഷ് പുതുപ്പറമ്പിൽ അഭിനവ് വില്ല, റ്റി.എൻ.നിശാന്ത് തകിടിയിൽ, സി.എസ്.ഷിബു നെടുംപുഞ്ചയിൽ, റ്റി.പി.ബിവീഷ് തകിടിയിൽ, അഭിലാഷ് സോമൻ ഉണ്ണിക്കുന്നേൽ,
അർജ്ജുൻ വിനോദ് വട്ട വേലിൽ, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായി വി.എം.പ്രദീപ് വെള്ളാക്കൽ, സി.കെ.മോഹനൻ ചെമ്പോലയിൽ, ബിജി സജീവ് കാർത്തികപ്പള്ളിൽ എന്നിവരെ തെരഞ്ഞെടുത്തു.
യോഗം ബോർഡ് മെമ്പർ അഡ്വ.ശാന്താറാം റോയി തോളൂർ പ്രസംഗിച്ചു.ശാഖായോഗം വൈസ് പ്രസിഡൻ്റും നിയുക്ത പ്രസിഡൻ്റുമായ ബിനു പി.മണി നന്ദിയും പറഞ്ഞു.






