ശരീരത്തിന്റെ മൊത്തത്തിലുളള ആരോഗ്യത്തിന് നല്ല ഉറക്കം ആവശ്യമാണ്. പോഷകാഹാരവും പ്രധാന ഘടകമാണ്.
പോഷകാഹാരക്കുറവ് ഒരു വ്യക്തിയുടെ ശാരീരിക ആരോഗ്യത്തെയും മാനസികാരോഗ്യത്തെയും ഉറക്കത്തെയും ബാധിക്കും.
നല്ല ഉറക്കം നല്ല ആരോഗ്യം നൽകും. കൃത്യസമയത്ത് ഉറങ്ങുന്നതുകൊണ്ട് ധാരാളം ഗുണങ്ങളുണ്ട്.
ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് കൃത്യമായ ഉറക്കം ആവശ്യമാണ്.
രാത്രിയിൽ നല്ല ഉറക്കം ലഭിക്കാൻ നിങ്ങൾ ഓർമ്മിക്കേണ്ട ചില കാര്യങ്ങളുണ്ട്.
മദ്യപിക്കരുത്
മദ്യം ഉറക്ക പാറ്റേണുകളെ മാറ്റിമറിക്കും.
മദ്യപിക്കുന്നതിലൂടെ പെട്ടെന്ന് ഉറങ്ങാൻ കഴിയുമായിരിക്കും.
പക്ഷേ, നല്ല ഉറക്കം ലഭിക്കില്ല. അമിതമായ മദ്യപാനം ഉറക്കത്തെ അകറ്റിനിര്‍ത്തും
വൈകീട്ട് മൂന്നു മണിക്കുശേഷം അമിത ഭക്ഷണം വേണ്ട, രാത്രിയിൽ ലഘുഭക്ഷണം മതി
ദിവസത്തിന്റെ ആദ്യപാതത്തിൽ വയറു നിറയെ ഭക്ഷണം കഴിക്കുന്നത് ഒരാൾക്ക് ദിവസം മുഴുവൻ എനർജി നൽകും.
ഉച്ചയ്ക്കുശേഷം അമിതമായി ഭക്ഷണം കഴിക്കരുത്.
രാത്രിയിലെ ഭക്ഷണം ലഘുവായിരിക്കണം,
കാരണം വലിയ അളവിൽ ഭക്ഷണം കഴിച്ചാൽ ദഹിക്കാൻ കൂടുതൽ സമയമെടുക്കുകയും ഉറക്കത്തെ ബാധിക്കുകയും ചെയ്യും.






