ഡൽഹി: രാജ്യത്ത് സൈബർ തട്ടിപ്പുകളും വ്യാജ സിം കാർഡുകളുടെ ഉപയോഗവും ദിനം പ്രതി വർദ്ധിക്കുകയാണ്. ഇത് തടയുന്നതിന്റെ ഭാഗമായി കേന്ദ്ര ടെലികോം വകുപ്പ് സുപ്രധാനമായ പുതിയ ഉത്തരവ് പുറത്തിറക്കി.
ഇതിന്റെ ഭാഗമായി ഒരാളുടെ പേരില്‍ പരമാവധി അനുവദനീയമായ 9 സിം കാർഡുകള്‍ ഉണ്ടെങ്കില്‍, അവർക്ക് ഇനി പുതിയ മൊബൈല്‍ കണക്ഷനുകള്‍ നല്‍കരുതെന്ന് ടെലികോം സേവന ദാതാക്കള്‍ക്ക് കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അനധികൃതമായി സിം കാർഡുകള്‍ കൈവശം വെക്കുന്നത് തടയുന്നതിനുമുള്ള കടുത്ത നടപടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
പുതിയ ഉത്തരവ് പ്രകാരം ടെലികോം കമ്പനികള്‍ ഡിജിറ്റല്‍ ഇന്റലിജൻസ് പ്ലാറ്റ്ഫോം ഉപയോഗിച്ച് ഉപഭോക്താക്കളുടെ വിവരങ്ങള്‍ പരിശോധിക്കണം. ഇതിനായി ആഗസ്റ്റ് 23 മുതല്‍ പരമാവധി സിം പരിധിയിലെത്തിയ ഉപഭോക്താക്കളുടെ ചിത്രങ്ങളും വിവരങ്ങളും ഈ പ്ലാറ്റ്ഫോമില്‍ ലഭ്യമാകും. ഇതിന്റെ അടിസ്ഥാനത്തില്‍ ആഗസ്റ്റ് 24 മുതല്‍ പുതിയ കണക്ഷന് അപേക്ഷിക്കുന്ന വ്യക്തിയുടെ പേരില്‍ ഇതിനകം 9 സിം കാർഡുകള്‍ ഉണ്ടെങ്കില്‍, അത്തരം ഒരേ പേരില്‍ 9 സിമ്മുകള്‍ ഉണ്ടോ? ഇനി പുതിയ മൊബൈല്‍ കണക്ഷൻ കിട്ടില്ലഅപേക്ഷകള് സ്വീകരിക്കാൻ പാടില്ല എന്ന് കമ്പനികള്‍ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. ജമ്മു കശ്മീർ, അസം, വടക്കുകിഴക്കൻ സംസ്ഥാനങ്ങള്‍ തുടങ്ങിയ പ്രത്യേക മേഖലകളില്‍ ഈ പരിധി 6 സിം കാർഡുകളാണെന്നതും ശ്രദ്ധേയമാണ്.
വ്യക്തികളുടെ തിരിച്ചറിയല്‍ രേഖകള്‍ ദുരുപയോഗം ചെയ്ത് ഒട്ടനവധി സിം കാർഡുകള്‍ എടുക്കുന്ന സംഘങ്ങളെ അമർച്ച ചെയ്യാൻ ഈ പുതിയ നീക്കം ഏറെ സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. നിശ്ചിത പരിധിയില്‍ കൂടുതല്‍ സിം കാർഡുകള്‍ കൈവശം വെക്കുന്നതായി കണ്ടെത്തിയാല്‍ അത്തരം കണക്ഷനുകള്‍ ഉടൻ തന്നെ സസ്പെൻഡ് ചെയ്യപ്പെടുകയോ റദ്ദാക്കപ്പെടുകയോ ചെയ്യും. രാജ്യത്തെ ടെലികോം രംഗത്ത് സുതാര്യത കൊണ്ടുവരുന്നതിനും ഡിജിറ്റല്‍ തട്ടിപ്പുകള്‍ തടയുന്നതിനും ലക്ഷ്യമിട്ടുള്ള ഈ കേന്ദ്ര സർക്കാർ തീരുമാനം ഉപഭോക്താക്കള്‍ക്കിടയിലും വലിയ ചർച്ചയായിക്കഴിഞ്ഞു.






