ന്യൂഡൽഹി: സിക്കിം ഗവർണർ ദുഷ്യന്ത് ഗൗതമിന്റെ നിയമനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രാഷ്ട്രപതിക്ക് കത്തയച്ചു.
അങ്കിത ഭണ്ഡാരി കൊലക്കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാഹുൽ കത്തയച്ചത്.
കേസിൽ സിബിഐ അന്വേഷണം പൂർത്തിയാകുന്നതുവരെ നിയമനം തടയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഭരണഘടനാ പദവിയിലെത്തിയാൽ ക്രിമിനൽ നടപടികൾ ആരംഭിക്കാനോ തുടരാനോ കഴിയില്ലെന്ന ആശങ്കയും രാഹുൽ ഗാന്ധി കത്തിൽ ഉന്നയിച്ചു.
2022 ൽ ഉത്തരാഖണ്ഡിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന അങ്കിത ഭണ്ഡാരിയെ കൊലപ്പെടുത്തിയ കേസിലാണ് സിബിഐ അന്വേഷണം പുരോഗമിക്കുന്നത്.
റിസോർട്ട് ഉടമയായ ബിജെപി നേതാവിന്റെ മകനും സംഘവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ആരോപണം.






