കുപ്രസിദ്ധമായ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ എറണാകുളം സി.ബി.ഐ പ്രത്യേക കോടതി നവംബര്‍ 12-ന് അന്തിമ വിധി പറയും: സി.പി.എം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി. ജയരാജന്‍, മുന്‍ എം.എല്‍.എ ടി.വി. രാജേഷ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാൽ സി പി എമ്മിനും വിധി നിർണായകമാണ്.