തിരുവനന്തപുരം: സിഎംആർഎല്‍ മുൻ എംഡി ശശിധരൻ കർത്തയുടെ ഡയറിയിലെ തൻ്റെ പേര് നിഷേധിച്ച് ബിജെപി നേതാവ് വി. മുരളീധരൻ. ഷോണ്‍ ജോർജ് വെട്ടിലാക്കിയാല്‍ അതില്‍ വീഴുന്ന ആളല്ല താനെന്നും വി മുരളീധരൻ വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ആകെ ഒരു മുരളീധരൻ മാത്രമേ ബിജെപിയില്‍ ഉള്ളോ? വേറെയും മുരളീധരൻമാരുണ്ട് ഉണ്ട്. ഏത് മുരളീധരൻ ആണെന്ന് നിങ്ങള്‍ കണ്ടുപിടിക്ക്. സിഎംആർഎല്ലിന് എതിരെ സമരം നടത്തിയ വ്യക്തിയാണ് താനെന്നും പണം വാങ്ങിയിട്ടില്ലെന്നും വി മുരളീധരൻ വിശദമാക്കി.
എൻഫോഴ്സ്മെന്റ് ഏജൻസിയായ എസ് എഫ് ഐ ഒ കോടതിയില്‍ സമർപ്പിച്ച രേഖകളാണ് ബിജെപി നേതാവായ ഷോണ്‍ ജോർജ് പുറത്ത് വിട്ടത്. സി എം ആർ എല്‍ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തയില്‍ നിന്ന് പിടിച്ചെടുത്ത ഡയറിയിലെ സുപ്രധാന എൻട്രികള്‍ അടങ്ങിയ പേജാണ് ഷോണ്‍ ജോർജ് പങ്കുവെച്ചത്.
എല്‍ ഡി എഫ്, യു ഡി എഫ് പ്രമുഖ നേതാക്കളുടെ പേരുകള്‍ വ്യക്തമായി കുറിച്ചിട്ടുള്ള പേജില്‍ മുഖ്യമന്ത്രി വി ഡി സതീശനും ഉള്‍പ്പെട്ടത് ചൂണ്ടിക്കാട്ടിയ ഷോണ്‍, മാസപ്പടി കേസില്‍ ഇ ഡിയുടെ കത്തില്‍ സംസ്ഥാന സർക്കാർ പിണറായിക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാത്തതിന്റെ കാരണം ഇതാണെന്നാണ് ആരോപിച്ചത്.






