തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ ക്ക് വിജയം.
മത്സരിച്ച മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു.
നാമനിർദ്ദേശപത്രിക സമർപ്പണവുമായി ബന്ധപ്പെട്ട് നേരത്തെ തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു.
മാറ്റിവെച്ച തെരഞ്ഞെടുപ്പ് ഇന്നാണ് നടന്നത്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും മറ്റ് ചില കോളേജുകളിലും കെഎസ്യു (KSU), എസ്എഫ്ഐ (SFI) തുടങ്ങിയ
വിദ്യാർത്ഥി സംഘടനകൾ തമ്മിൽ നാമനിർദ്ദേശപത്രിക
സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപകമായ പരാതികളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു.
പത്രിക സമർപ്പണത്തിലെ ക്രമക്കേടുകളും ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷവും കാരണം യൂണിവേഴ്സിറ്റി കോളജിൽ തിരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു.
പിന്നീട് എസ്എഫ്ഐ കോടതിയെസമീപിക്കുകയും.
തിരഞ്ഞെടുപ്പ് നടത്താൻ കോടതി അനുവദിക്കുകയുമായിരുന്നു.






