കൊച്ചി: ലൈംഗിക അതിക്രമ പരാതിയില്‍ ഒളിവില്‍ പോയ ഡോക്ടർ ജോണ്സണ് കെ വർഗീസിനെ കണ്ടെത്താൻ ഊർജ്ജിത തിരച്ചില്‍ ആരംഭിച്ച് പൊലീസ്.
പ്രതിയായ ജോണ്സണ് കെ വർഗീസിന് വേണ്ടി കഴിഞ്ഞദിവസം ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇയാള്‍ വിദേശത്തേക്ക് കടന്നിട്ടുണ്ട് എന്നാണ് പൊലീസ് അനുമാനം. പ്രതിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് നിരവധി സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ലഭ്യമായ സാഹചര്യത്തില്‍ കൂടുതല്‍ പരാതികളും ഉണ്ടാകുമെന്ന് അന്വേഷണസംഘം കണക്കുകൂട്ടുന്നു.
ഏകദേശം 12 യുവതികളുടെ സ്വകാര്യദൃശ്യങ്ങളാണ് ഡോക്ടറുടെ മൊബൈല്‍ഫോണില്‍നിന്ന് പൊലീസ് കണ്ടെത്തിയത്. യുവതികള്‍ക്കൊപ്പമുള്ള സ്വകാര്യനിമിഷങ്ങള്‍ ഡോക്ടർ മൊബൈല്‍ഫോണില്‍ പകർത്തി സൂക്ഷിച്ചെന്നാണ് പൊലീസ് പറയുന്നത്. ഇതില്‍ ഉള്‍പ്പെട്ട യുവതികളുടെ പരാതി ലഭിച്ചാല്‍ ഡോക്ടർക്കെതിരേ കൂടുതല്‍ കേസുകള്‍ രജിസ്റ്റർ ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
ഡോക്ടർ ജോണ്സണ് കെ വർഗീസിനെ ആക്രമിച്ചതില്‍ അറസ്റ്റിലായ നടിയുടെ ബന്ധു നല്കിയ ലൈംഗിക അതിക്രമ പരാതിക്ക് പിന്നാലെയാണ് ഡോക്ടർ ജോണ്സണ് കെ വർഗീസ് ഒളിവില്‍ പോയത്. മദ്യം നല്കിയ ശേഷം കാക്കനാട് പരിസരത്തെ ഹോട്ടലില്‍ എത്തിച്ച് തന്നെ പീഡിപ്പിച്ചു എന്നാണ് പരാതി






