കോട്ടയം: കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൻ്റെ കോട്ടയം നാഗമ്പടം നോളജ് സെന്ററിൽ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു.
ആധുനിക വ്യവസായ-സേവന മേഖലകൾക്ക് അനുയോജ്യമായ രീതിയിൽ രൂപപ്പെടുത്തിയിരിക്കുന്ന ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് (യോഗ്യത: പ്ലസ് ടു / ഡിഗ്രി), ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (യോഗ്യത: പ്ലസ് ടു /ഡിഗ്രി), ലോജിസ്റ്റിക്സ് & വെയർഹൗസ് മാനേജെൻ്റ് (യോഗ്യത: SSLC) എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
സീറ്റുകൾ പരിമിതമായതിനാൽ ആദ്യം അപേക്ഷിക്കുന്നവർക്ക് മുൻഗണന ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമുള്ള മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളജ് സെൻ്ററിൽ നേരിട്ടോ, 7994427111, 0481-2304031 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടേണ്ടതാണെന്ന് ഹെഡ് ഓഫ് സെന്റർ അറിയിച്ചു.






