ഈരാറ്റുപേട്ട: ഈ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത വെള്ളപൊക്കത്തിൽ നശിച്ച ഇലക്ട്രിക് ഉപകരണങ്ങൾ സൗജന്യമായി റിപ്പയർ ചെയ്യുന്ന പദ്ധതിയുമായി ഈരാറ്റുപേട്ടയിൽ എസ്ഡിപിഐ രംഗത്ത്.
എസ്ഡിപിഐ ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വ്യത്യസ്തമായ സഹായവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഫാൻ, മിക്സി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, അയൺ ബോക്സ് ഇൻവെട്ടർ ഉൾപ്പെടെയുള്ള നിരവധി വീടുകളിലെ ഇലക്ട്രിക് സാധനങ്ങൾ ആണ് വെള്ളം കയറി നശിച്ചത്.
വെള്ളം കയറി നശിച്ച ഇത്തരം ഉപകരണങ്ങൾ കേടുപാടുകൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികളാണ് നിലവിൽ ഈരാറ്റുപേട്ട ഫൗസിയ ഓഡിറ്റോറിയത്തിൽ എസ്ഡിപിഐയുടെ നേതൃത്വത്തിൽ നടക്കുന്നത്.
പത്ത് അംഗഇലക്ട്രിഷ്യൻമാർ ആണ് റിപ്പയറിംഗ് പണികൾ ചെയ്ത് വരുന്നത് ഒട്ടേറെ പേർ റിപയറിംഗിനായി എത്തുന്നതിനാൽ ചൊവ്വ വൈകുന്നേരം വരെ സേവനം തുടരും എന്നും ഈ പത്ത് പേർക്ക് പുറമ അഞ്ച് പേർ അടങ്ങുന്ന ഒരസംഘം കൂടി ഇന്ന് എത്തും എന്ന് മുൻസിപ്പൽ കമ്മറ്റി ഭാരവാഹികൾ പറഞ്ഞു.






