ഏറ്റുമാനൂർ: എസ്ഡിപിഐയുടെ യുവജന വിഭാഗമായ യങ് ഡെമോക്രാറ്റിന്റെ മണ്ഡല കമ്മറ്റി രൂപീകരിച്ചു.
ഏറ്റുമാനൂർ എസ് എം എസ് എം ലൈബ്രറി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി
എസ്ഡിപിഐ ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റ് നാസർ കുമ്മനം ഉദ്ഘാടനം ചെയ്തു.
യങ് ഡെമോക്രാറ്റ് സംസ്ഥാന സമിതി അംഗം സിറാജ് കോയ വിഷയ അവതരണം നടത്തി.
ജില്ലാ ജോയിൻ കൺവീനർ സെമീമ വിഎസ് പുതിയ ഭാരവാഹികളെ യോഗത്തിൽ പ്രഖ്യാപിച്ചു.
അൽ ബിലാൽ സലീം പ്രസിഡണ്ടായ പതിനൊന്ന് അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
അസീസ് ഏറ്റുമാനൂർ, അഹമ്മദ് അജ്മൽ, ഷഹബാസ്, അൻസില സെബീർ, അൽ ബിലാൽ സലീം തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് പുതിയ ഭാരവാഹികൾക്ക് സ്വീകരണവും പ്രകടനവും നടത്തി.






