ഈരാറ്റുപേട്ട: പുനര്‍നിര്‍മ്മാണത്തിനായി പൊളിച്ചുമാറ്റിയ ഈരാറ്റുപേട്ട പ്രൈവറ്റ് ബസ് സ്റ്റാന്റ് എത്രയും വേഗം
നിര്‍മ്മിച്ച് യാത്രക്കാരുടെയും പ്രദേശത്തെ വ്യാപാരികളുടെയും ദുരിതത്തിന് അറുതി വരുത്താന്‍ അടിയന്തര നടപടി
വേണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃതത്തിൽ സായാഹ്ന പ്രതിഷേധ ധര്‍ണ്ണ നടത്തി.
സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകള്‍ ദിവസേന ശൗചാലയത്തില്‍ പോകണമെങ്കില്‍
പരിസരത്തെ വ്യാപാര സ്ഥാപനങ്ങളിലെ ശൗചാലയം തേടി പോകണ്ട അവസ്ഥയിലേക്ക് തള്ളിവിട്ടിരിക്കുകായാണ് ഈരാറ്റുപേട്ട നഗരസഭ.
ഇതില്‍ നിന്നും കരകയറാന്‍ ഇനി എത്രനാള്‍ ഇതുസഹിക്കേണ്ടിവരും ഇതിന് ഉടന്‍ പരിഹാരമുണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നപ്രതിഷേധ ധര്‍ണ ഉദ്ഘടനം
ചെയ്തുകൊണ്ട് എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് അല്ത്താഫ്ഹസന് പറഞ്ഞു.
മുന്‍സിപ്പല്‍ വൈസ് പ്രസിഡന്റ് ലത്തീഫ് കാരക്കാട് അധ്യക്ഷത വഹിച്ചു.
മുന്‍സിപ്പല്‍ സെക്രട്ടറി എസ്.എം. ഷാഹിദ് സ്വാഗതം പറഞ്ഞു.
എസ്ഡിപിഐ പൂഞ്ഞാര്‍ മണ്ഡലം ജോയിന്റ് സെക്രട്ടറി ഇസ്മായില്‍ കീഴേടം വിഷയാവതരണം നടത്തി.
നഗരസഭ കൗണ്‍സിലര്‍മാരായ സുബൈര്‍ വെള്ളാപ്പള്ളി, സജ്മി ശിഹാസ്, ഷാഹുല്‍ മുരിക്കോലിയില്,
എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ സബീര്‍ കുരുവനാല്‍, സി.എച്ച്. ഹസീബ്, അഡ്വ. സി.പി. അജ്മല്‍,
യംഗ് ഡെമോക്രാറ്റ് ജില്ലാ കണ്‍വീനര്‍ കെ.എം. ഷമ്മാസ് തുടങ്ങിയവരും
എസ്ഡിപിഐയുടെയും പോഷക സംഘടനകളുടെയും ജില്ലാ, മണ്ഡലം, മുന്‍സിപ്പല്‍ നേതാക്കൾ സംസാരിച്ചു.






