കാസർകോട്: എസ്ഡിപിഐ പ്രവർത്തകൻ സൈനുൽ ആബിദ് (24) വധക്കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു.
12 വർഷത്തിന് ശേഷമാണ് കാസർകോട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി (മൂന്ന്) വിധി പ്രസ്താവിച്ചത്.
ആർഎസ്എസ് പ്രവർത്തകരായ ഉദയൻ, പ്രശാന്ത്, മഹേഷ്, അനിൽകുമാർ, ജ്യോതിഷ് തുടങ്ങിയവരടക്കം 21 പേരാണ് കേസിലെ പ്രതികൾ.
വിചാരണയ്ക്കിടെ എട്ടാം പ്രതിയായ ജ്യോതിഷ് മരിച്ചിരുന്നു. 2014 ഡിസംബർ 22നാണ് സൈനുൽ ആബിദ് കൊല്ലപ്പെട്ടത്.
കാസർകോട് പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ കടയിൽ പിതാവിന്റെ കൺമുന്നിലിട്ടായിരുന്നു കൊലപാതകം.






