കോട്ടയം: മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച ഒരു ഡ്രൈവർ പോലീസ് പിടിയിൽ .
ചങ്ങനാശേരി ടൗണിലെ ഒരു സ്കൂൾ ബസ് ഡ്രൈവറാണ് പോലീസ് പിടിയിലായത്. രാവിലെ കുട്ടികളെ കയറ്റാൻ സ്കൂൾ ബസ് ഓടിച്ചു പോകുമ്പോഴായിരുന്നു പോലീസ് പരിശോധന നടത്തിയത്.
ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നു. വിദ്യാർത്ഥികളുടെ ക്ലാസ് മുടങ്ങാതിരിക്കാൻ ഉടനെ സ്കൂൾ അധികൃതരെ അറിയിച്ച് മറ്റൊരു ഡ്രൈവറെ വരുത്തി. മദ്യപിച്ച ഡ്രൈവർക്കെതിരെ നിയമാനുസൃതമായ കേസ് രജിസ്റ്റർ ചെയ്തു.
ജില്ലയിലുടനീളം ഇന്ന് സ്കൂൾ ബസ് പരിശോധന ഉണ്ടായിരുന്നു. രാവിലെയും വൈകുന്നേരവുമാണ് പരിശോധന.






