തിരുവനന്തപുരം: സ്കൂളുകളില്‍ ബാലഗോകുലം പ്രസിദ്ധീകരണമായ മയില്‍പ്പീലിയുടെ സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നല്കിയ ഉത്തരവ് പിൻവലിച്ചു.
വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശപ്രകാരമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പിൻവലിച്ചത്. സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നല്കിയ ഉത്തരവ് വിവാദമായതോടെ വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ നേരത്തേ റിപ്പോർട്ട് തേടിയിരുന്നു.
ഇതിനുപിന്നാലെയാണ് വിവാദമായ ഉത്തരവ് പിൻവലിച്ചത്.
ദേശീയ അധ്യാപക പരിഷത്തിനാണ് സ്കൂളുകളില്‍ സ്കോളർഷിപ്പ് പരീക്ഷ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ അനുമതി നല്‍കിയിരുന്നത്.
ദേശീയ അധ്യാപക പരിഷത്തും മയില്‍പ്പീലി മാസികയും സഹകരിച്ചാണ് യംഗ് സ്കോളർ എക്സാം എന്ന പേരില്‍ പരീക്ഷ നടത്തിയിരുന്നത്. യുപി, ഹൈസ്കൂള്‍ തല വിദ്യാർഥികള്‍ക്കായിരുന്നു പരീക്ഷ.
സംഘപരിവാർ ആഭിമുഖ്യമുള്ള അധ്യാപക സംഘടനയാണ് ദേശീയ അധ്യാപക പരിഷത്ത്. ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമാണ് മയില്‍പ്പീലി.
ഒക്ടോബർ 30-ന് സ്കൂള്‍തലങ്ങളിലെ പരീക്ഷ നടന്നിരുന്നു. നവംബർ 14-ന് സബ് ജില്ലാ തലങ്ങളിലെ പരീക്ഷകളും നടത്താൻ തീരുമാനിച്ചു. നവംബർ 22-നാണ് ജില്ലാ തലത്തിലെ പരീക്ഷ.
ഇതിനിടെ, പരീക്ഷയ്ക്ക് അനുമതി നല്‍കിയത് വിവാദമായതോടെയാണ് വിദ്യാഭ്യാസ മന്ത്രി വിഷയത്തില്‍ ഇടപെട്ടത്.






