അൽ അമേരത്: പാക്കിസ്ഥാനെ തകർത്ത് അണ്ടർ 19 ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ.
ഫൈനലിൽ ഒരു വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.
ഇന്ത്യയുടെ ഒന്‍പതാമത്തെ കിരീട നേട്ടമാണ് ഇത്.
2021ലാണ് ഇതിന് മുന്‍പ് ഇന്ത്യ കിരീടം നേടിയത്.
പാക്കിസ്ഥാൻ ഉയർത്തിയ 338 റൺസ് വിജയലക്ഷ്യം ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറിക്കടക്കുകയായിരുന്നു.
80 റൺസെടുത്ത ക്യാപ്റ്റൻ ലക്ഷ്യ രാജേഷ് റായ്ചന്ദ്രന്റെയും 58 റൺസെടുത്ത ആര്യവീർ സെവാഗിന്റെയും 47 റൺസെടുത്ത
മനാൽ ചൗഹാന്റെയും പ്രകടനത്തിന്റെയും അവസാന ഓവറുകളിൽ ആഞ്ഞടിച്ച വാലറ്റക്കാരൻ
മോഹിത് ഉൽവയുടെ 49 റൺസിന്റെയും ബലത്തിലാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്.






