ഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ് ബി ഐയില്‍ വൻ സുരക്ഷാ വീഴ്ച. ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ഡാർക്ക് വെബ്ബില്‍ ചോർന്നതായി കണ്ടെത്തി.
ആകെ 3,75,000 കസ്റ്റമർ റെക്കോർഡുകളാണ് ഡാർക്ക് വെബ്ബില്‍ എത്തിയത്. ഇതില്‍ 3,897 കസ്റ്റമർ റെക്കോർഡുകളില്‍ വ്യക്തികളെ നേരിട്ട് തിരിച്ചറിയാവുന്ന തരത്തിലുള്ള അതീവ രഹസ്യമായ വിവരങ്ങളാണ് ചോർന്നിട്ടുള്ളതെന്നാണ് റിപ്പോർട്ട്. ഉപഭോക്താക്കളുടെ പേര്, ജന്മദിനം, മൊബൈല്‍ നമ്പർ, മേല്‍വിലാസം, ഇമെ യില്‍ വിലാസം തുടങ്ങിയ സുപ്രധാന വിവരങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഡിഫൻസ് സൈബർ ഏജൻസിയും CERT IN (ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോണ്‍സ് ടീം) ഉം നല്കിയ മുന്നറിയിപ്പിനെ തുടർന്നാണ് വിവര ചോർച്ച പുറത്തുവന്നത്. ഒക്ടോബർ 16 നാണ് ഏജൻസികള്‍ ഇത് സംബന്ധിച്ച മുന്നറിയിപ്പ് എസ് ബി ഐക്ക് കൈമാറിയത്. തുടർന്ന് ഇക്കാര്യം സെബി മുമ്പാകെയും വെളിപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ ആവശ്യമായ പരിഹാര നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും, വിവര ചോർച്ചയെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി.






