കോഴിക്കോട് : യാത്രക്കാരന് രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാര്‍. യാത്രക്കിടെ നെഞ്ചു വേദന അനുഭവപ്പെട്ട യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച് ജീവന് രക്ഷിച്ചു. കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ യാത്രക്കിടെയാണ് യാത്രക്കാരന് നെഞ്ചുവേദന അനുഭവപ്പെട്ടത്.
ബസ് നേരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെ ഡോക്ടര്‍ അശോകന്റെ നേതൃത്വത്തില്‍ യാത്രക്കാരന് ഹൃദ്രോഗമാണെന്ന് തിരിച്ചറിച്ചു. ആഞ്ജിയോപ്ലാസ്റ്റി ചെയ്ത് ജീവന് രക്ഷിക്കുകയായിരുന്നു. ഒമേഗ എന്ന ബസിലെ ജീവനക്കാരാണ് സമയോചിതമായി ഇടപ്പെട്ടത്.






