കൊച്ചി: ലോകകപ്പ് ഫുട്ബോള്‍ സെമി ഫൈനല്‍ ലൈനപ്പ് ആയതിന് പിന്നാലെ ഏത് ടീമാണ് ജയിക്കേണ്ടതെന്ന തന്റെ ആഗ്രഹം പങ്കുവച്ച് സന്തോഷ് പണ്ഡിറ്റ്.
ഇത്തവണത്തെ വേള്‍ഡ് കപ്പില്‍ തന്റെ നിരീക്ഷണങ്ങള്‍ ഭൂരിഭാഗവും ശരിയായപ്പോള്‍ അര്‍ജന്റീനയുടെ കാര്യത്തില്‍ മാത്രമാണ് തന്റെ പ്രവചനം തെറ്റിയതെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു.
അവര്‍ ക്വാര്‍ട്ടറില്‍ പോലും എത്തില്ലെന്നാണ് താന്‍ കരുതിയതെന്നും എന്നാല്‍ സെമിഫൈനലില്‍ ഇംഗ്ലണ്ട് പുഷ്പം പോലെ അര്‍ജന്റീനയെ തകര്‍ക്കുമെന്നും സന്തോഷ് പണ്ഡിറ്റ് പ്രവചിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്.






